യുഎസിൽ ഒമിക്രോൺ പടരുന്നു, മരണനിരക്ക് ഡെൽറ്റ വകഭേദത്തേ‌ക്കാൾ ഉയർന്നത്!

Webdunia
ഞായര്‍, 30 ജനുവരി 2022 (10:10 IST)
യുഎസിൽ ഒമിക്രോൺ വകഭേദം അതിവേഗം പടർന്നുപിടിക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം അപകടകരമാം വിധം ഉയർന്ന നിലയിൽ തുടരുകയാണ്.രോഗബാധിതരുടെ എണ്ണത്തിൽ സമീപദിവസങ്ങളിൽ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നതാണ് നിലവിൽ ആശങ്ക സൃഷ്ടിക്കുന്നത്.
 
ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിലാണ് ഒമിക്രോൺ വ്യാപനം. മരണനിരക്കും ഡെൽറ്റ വകഭേദത്തേക്കാൾ വളരെ ഉയർന്നതാണെന്നതാണ് കണക്കുകൾ പറയുന്ന‌ത്. വ്യാഴാഴ്‌ച മാത്രം 2,267 കൊവിഡ് മരണങ്ങളാണ് യുഎസിൽ റിപ്പോർട്ട് ചെയ്‌തത്.വെള്ളിയാഴ്ച 3,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡെൽറ്റ വകഭേദം ഏറ്റവും രൂക്ഷമായ കഴിഞ്ഞ സെപ്റ്റംബറിൽ പോലും ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നില്ല.
 
5,38,028 പേരാണ് വെള്ളിയാഴ്ച രോഗബാധിതരായത്.ഒമിക്രോൺ വകഭേദം പലതരം ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഒമിക്രോൺ തരംഗം തന്നെ ഉണ്ടാകാമെന്നും മരണനിരക്കിൽ ഇത് വൻ വർധനവിനിടയാക്കുമെന്നും കലിഫോർണിയ സർവകലാശാലയിലെ പൊതുജനാരോഗ്യ വിദഗ്ധൻ ആന്റണി നോയമർ പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article