രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 140ലേറെ പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 19 ഡിസം‌ബര്‍ 2021 (10:15 IST)
ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ദേശീയ കൊവിഡ് സൂപ്പര്‍ മോഡല്‍ കമ്മിറ്റി വിദഗ്ധര്‍. എന്നാല്‍ ഇത് രണ്ടാം തരംഗത്തെ പോലെ തീവ്രമാകാന്‍ സാധ്യതയില്ലെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 54 കോടിയിലേറെപ്പേര്‍ രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഒരുഡോസ് സ്വീകരിച്ചത് 82 കോടിപ്പേരാണ്. രാജ്യത്ത് ഇതുവരെ 140ലേറെപ്പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 
 
24 ജില്ലകളിലാണ് ഒമിക്രോണ്‍ കൂടുതല്‍. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഇന്നലെ 21 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ മാത്രം എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തെലങ്കാനയില്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികള്‍ 20 ആയി. മഹാരാഷ്ട്രയില്‍ 40 ഉം ആയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍