എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തി; പിന്നില്‍ ആര്‍എസ്എസ് എന്ന് എസ്ഡിപിഐ

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 19 ഡിസം‌ബര്‍ 2021 (08:23 IST)
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. ഷാന്‍ യാത്രചെയ്ത ബൈക്ക് ഇടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നു ഒരു സംഘം. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് എസ്ഡിപിഐ ആരോപിച്ചു. 
 
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാനെ ഉടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഒരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ കൊലപ്പെടുത്തിയതിലൂടെ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സിപി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍