പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നത് പിന്തുണയ്ക്കാനാകില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 ഡിസം‌ബര്‍ 2021 (18:12 IST)
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നത് പിന്തുണയ്ക്കാനാകില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. പതിനെട്ടാം വയസില്‍ വോട്ട് ചെയ്യാന്‍ സാധിക്കുന്ന പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാനും അവകാശം ഉണ്ടെന്നാണ് ബൃന്ദ കാരാട്ട് പറഞ്ഞത്. ഇത് സ്ത്രീ ശാക്തീകരണത്തിന് സഹായകമല്ല. അതിനാലാണ് എതിര്‍ക്കുന്നത്. വിവാഹപ്രായം ഉയര്‍ത്തുന്നതിന് പകരം സ്ത്രീകള്‍ക്ക് പഠിക്കാനും പോഷകാഹാരം നല്‍കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് അവര്‍ പറഞ്ഞു. വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ല് അടുത്താഴ്ച പാര്‍ലമെന്റില്‍ എത്തിയേക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍