പ്രണയ വിവാഹം; സഹോദരിയോട് ഫോണില്‍ സംസാരിച്ച് ഒരുമണിക്കൂറിനു ശേഷം ആത്മഹത്യ: കാട്ടാക്കട യുവതിയുടെ മരണത്തില്‍ ദുരൂഹത

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 ഡിസം‌ബര്‍ 2021 (19:19 IST)
കാട്ടാക്കട യുവതിയുടെ മരണത്തില്‍ ദുരൂഹത. കാട്ടാക്കട സ്വദേശിനി രാജലക്ഷ്മി(25)യുടെ മരണത്തിലാണ് ബന്ധുക്കാള്‍ ദുരൂഹത ആരോപിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് പ്രണയ വിവാഹമായിരുന്നു യുവതിയുടേത്. സ്ത്രീധനമൊന്നും വേണ്ടന്നുപറഞ്ഞായിരുന്നു ഭര്‍ത്താവ് ബിനു വിവാഹം കഴിച്ചത്. എന്നാല്‍ പിന്നീട് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് സ്ഥിരീമായി ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാജലക്ഷ്മി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്.
 
സഹോദരിയോട് ഫോണില്‍ സംസാരിച്ച് ഒരുമണിക്കൂറിനു ശേഷം മരണവാര്‍ത്ത കുടുംബം അറിയുകയായിരുന്നു. ഫോണില്‍ സംസാരിക്കുന്ന സമയം യുവതി സന്തോഷത്തിലായിരുന്നുവെന്ന് സഹോദരി പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി കാട്ടാക്കട പൊലീസ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍