വാക്‌സിനെടുത്ത ശേഷം 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ കൊവിഡ് ബാധിച്ചവരിൽ ആരും മരിച്ചിട്ടില്ലെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന്റെ പഠനം. കൊവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ഗ്രൂ ഇന്‍ഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമായത്.
രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷം കോവിഡ് ബാധിക്കുന്നതാണ് ബ്രേക്ക്ഗ്രൂ ഇന്‍ഫെക്ഷന്‍. പൂർണ്ണമായ വാക്‌സിനേഷന് ശേഷവും വാക്‌സിന്‍ കുത്തിവച്ചവരില്‍ ഒരു ചെറിയ ശതമാനം പേര്‍ രോഗബാധിതതര്‍ ആകുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ കോവിഡ് ബാധിച്ചു മരിക്കുകയോ ചെയ്‌തേക്കാം എന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽ ഇത്തരത്തിൽ ഒരാളും ഇത്തരത്തിൽ കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
വാക്‌സിൻ എടുത്തവരിൽ ഒരാൾക്ക് പോലും ഗുരുതരമായ രോഗബാധ ഉണ്ടായിട്ടില്ല. മിക്കവര്‍ക്കും അഞ്ച് മുതല്‍ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങള്‍ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്.