കൊറോണ വൈറസ് : തന്റെ വാദം ശരിയെന്ന് തെളിഞ്ഞതായി ട്രംപ്, ചൈന 10 ട്രില്യൺ നഷ്ടപരിഹാരം നൽകണം

വെള്ളി, 4 ജൂണ്‍ 2021 (12:52 IST)
കൊവിഡിന് കാരണമായ സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവൻ‌വെച്ച സാഹചര്യത്തിൽ ചൈന ലോകത്തിന് 10 ട്രില്യൺ ഡോളറിന്റെ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
 
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച ലോകാരോഗ്യസംഘടന വീണ്ടും അന്വേഷിക്കണമെന്ന് സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്‌താവന. എന്നെ ആദ്യം എതിർത്ത എതിരാളികൾ പോലും ഞാൻ ശരിയായിരുന്നുവെന്നാണ് പറയുന്നത്. ചൈന നഷ്ടപരിഹാരമായി 10 ട്രില്യണ്‍ ഡോളര്‍ അമേരിക്കയ്ക്കും ലോകത്തിനുമായി നല്‍കണം. ട്രംപ് പ്രസ്‌താവനയിൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍