ജൂലൈ നാലിനാണ് ഈ വകഭേദം ആദ്യമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജൂലൈ 31ഓട് കൂടിയാണ് വിശദമായ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഇത് പുതിയ വകഭേദമാണെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. യുകെയില്‍ ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴില്‍ ഒരാള്‍ക്ക് പുതിയ എറിസ് വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മൂക്കൊലിപ്പ്,തൊണ്ടവേദന,ക്ഷീണം,തുമ്മല്‍ എന്നിവയാണ് എറിസ് സ്ഥിരീകരിക്കുന്നവരില്‍ കാണൂന്ന ലക്ഷണങ്ങള്‍. എല്ലാ പ്രായക്കാരിലും രോഗവ്യാപനമുണ്ടെങ്കിലും പ്രായമായവരില്‍ രോഗം അപകടാവസ്ഥയിലെത്തിക്കും. മുന്‍പ് രോഗം ബാധിച്ചവരിലും വാക്‌സിന്‍ സ്വീകരിച്ചവരിലും പ്രതിരോധശേഷിയുണ്ടാവുമെങ്കിലും എറിസ് വകഭേദത്തെ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗബ്രയേസൂസ് മുന്നറിയിപ്പ് നല്‍കി.