കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ ക്രമേണ സിറോസിസിനും ചികിത്സിച്ചില്ലെങ്കില്‍ കരള്‍ ക്യാന്‍സറിലേക്കും നയിക്കാം. കരളില്‍ അമിതമായ കൊഴുപ്പുണ്ടാകുന്ന അവസ്ഥയാണ് നോണ്‍ ആല്‍ക്കഹോളിക്ക് റിലേറ്റഡ് ഫാറ്റി ലിവര്‍ ഡിസീസ്. ആല്‍ക്കഹോള്‍ ഉപയോഗിക്കാത്തവര്‍ക്ക് വരാന്‍ സാധ്യതയുള്ള കരള്‍ രോഗമാണിത്. അമേരിക്കയില്‍ വളരെ സാധാരണയായി ഈ അസുഖം കണ്ടുവരുന്നു.
നോണ്‍ ആല്‍ക്കഹോളിക്ക് റിലേറ്റഡ് ഫാറ്റി ലിവര്‍ ഡിസീസ് മൂര്‍ച്ഛിക്കുന്നവര്‍ക്ക് അമിതമായ മദ്യപാനം മൂലം സംഭവിക്കുന്ന സിറോസിസിന് സമാനമായ കേടുപാടുകള്‍ തന്നെയാണ് ഉണ്ടാകുക. വയറുവേദന(പ്രത്യേകിച്ച് ശരീരത്തിന്റെ വലതുവശത്ത്) മൂത്രത്തിന്റെയും മലത്തിന്റെയും നിറത്തിലുള്ള മാറ്റങ്ങള്‍, ക്ഷീണം, ഛര്‍ദ്ദി,ത്വക്കും കണ്ണും മഞ്ഞനിറത്തിലാകുക(മഞ്ഞപ്പിത്തം), എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്..