രാവിലെ വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തൈര് പതിവാക്കു, നിങ്ങളെ കാത്തിരിക്കുന്നത് അത്ഭുതകരമായ ഗുണങ്ങള്‍

വ്യാഴം, 27 ജൂലൈ 2023 (19:56 IST)
നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഭക്ഷണമാണ് തൈര്. ഒരുപാട് ആരോഗ്യഗുണങ്ങളുണ്ടെങ്കിലും തണുത്ത കാലാവസ്ഥയിലും രാത്രിയിലും തൈര് അധികമായി കഴിക്കുന്നത് നല്ലതല്ല. എന്നാല്‍ ദിവസവും വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ തൈര് കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട് താനും.
 
ദഹനപ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു പരിഹാരമാണ് തൈര്. ഇത് വയറുവീര്‍ക്കല്‍, ദഹനസംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നു. പാലിനേക്കാള്‍ ഉയര്‍ന്ന അളവില്‍ കാത്സ്യം തൈരില്‍ അടങ്ങിയിട്ടുണ്ട്. തലേദിവസം മദ്യപാനം നടത്തിയാല്‍ പിറ്റേ ദിവസവും തുടരുന്ന തലവേദന പലരുടെയും ഒരു പ്രശ്‌നമാണ്. ഇത് മറികടക്കാന്‍ രാവിലെ ഒരു സ്പൂണ്‍ തൈരോ ഒരു കപ്പോ കഴിക്കാവുന്നതാണ്. തൈരില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ ഊര്‍ജ്ജസ്വലമായി നിര്‍ത്താനും തൈര്‍ സഹായിക്കുന്നു.
 
വിറ്റാമിന്‍ ആഗിരണം ചെയ്യുന്നതിന് പറ്റിയ പദാര്‍ഥമാണ് തൈര്. ഇത് ശരീര്‍ത്തിലെ മിനറല്‍സിനെയും മറ്റും ശരീരത്തിനെ സഹായിക്കുന്ന രീതിയിലേക്ക് മാറ്റുന്നു. വയറിനുള്ളില്‍ ശരീരത്തിന് സഹായകമായുള്ള ബാക്ടീരിയകളുടെ എണ്ണം ഉയര്‍ത്താന്‍ തൈരിനാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍