വെള്ളം അമിതമായി കുടിച്ചാല്‍ പ്രശ്‌നമാകുമോ?

ചൊവ്വ, 25 ജൂലൈ 2023 (20:24 IST)
വെള്ളം നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ്. പല ഡോക്ടര്‍മാരും വെള്ളം കുടിക്കേണ്ട പ്രാധാന്യത്തെ പറ്റി പറയാറുണ്ട്. ഒരു ദിവസം ഇത്രയളവില്‍ വെള്ളം ആവശ്യമെങ്കിലും പലരും അത് കൃത്യമായി പാലിക്കാറില്ല. അതേസമയം ശരീരത്തിന് ആവശ്യമല്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിച്ചോ എന്ന സംശയത്തില്‍ അളവില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവരും അനവധിയാണ്. അതിനാല്‍ തന്നെ ശരീരത്തില്‍ വെള്ളം കൂടിപ്പോയാലും എന്തെല്ലാം പ്രശ്‌നങ്ങള്‍ വരാമെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.
 
ഓരോത്തരുടെ പ്രായം, ജീവിക്കുന്ന സ്ഥലത്തെ കാലാവസ്ഥ, അരോഗ്യാവസ്ഥ, ഗര്‍ഭിണിയാണോ അല്ലെയോ എന്നെല്ലാം അനുസരിച്ച് ഓരോരുത്തര്‍ ഉപയോഗിക്കേണ്ട വെള്ളത്തിന്റെ അളവ് വ്യത്യസ്തമാകാം. എന്നാല്‍ പലരും ആരോഗ്യത്തില്‍ അമിതമായി ശ്രദ്ധ ചെലുത്തി അധികമായി വെള്ളം കുടിയ്ക്കാറുണ്ട്. ഇത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
 
വെള്ളം അധികമായി കുടിക്കുമ്പോള്‍ ഇത് രക്തത്തിലെ സോഡിയത്തിനെ നേര്‍പ്പിക്കുന്നതിന് കാരണമാകുകയും ഹൈപ്പര്‍ നെട്രീമിയ എന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. സോഡിയത്തിന്റെ അളവ് കുറയുമ്പോള്‍ ഫ്‌ളൂയിഡ് ബ്രെയിന്‍ സെല്ലുകളില്‍ എത്തുകയും ഇത് അവിടത്തെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു.സോഡിയമാണ് നമ്മുടെ ശരീരത്തിലെ ഫ്‌ളൂയിഡ് ബാലന്‍സ് നിലനിര്‍ത്തുന്നത്. സോഡിയത്തിന്റെ ലെവല്‍ കുറഞ്ഞാല്‍ ഫ്‌ളൂയിഡ് കോശങ്ങളിലേക്ക് കേറുകയും ബ്രെയിന്‍ സെല്ലുകള്‍ക്കടക്കം നാശം സംഭവിക്കുകയും ചെയ്യാം.
 
ഒരു ദിവസം 78 തവണയാണ് ശരാശരി ഒരാള്‍ മൂത്രമൊഴിക്കുക എന്നാല്‍ ഒരാള്‍ 1012 തവണ ദിവസത്തില്‍ മൂത്രമൊഴിക്കുന്ന ആളാണെങ്കില്‍ ഇത് ശരീരത്തില്‍ അമിതമായി വെള്ളം കുടിക്കുന്നതിന്റെ ലക്ഷണമാണ്. അതേസമയം ദാഹമില്ലെങ്കിലും ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുമോ എന്ന ഭയത്തില്‍ ധാരാളം വെള്ളം കുടിക്കുന്നവരുമുണ്ട്. ഇത് പിന്നീട് ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും പേശികള്‍ തളരുകയും ക്ഷീണം കൂടുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് ഭാവിയില്‍ കിഡ്‌നിയ്ക്ക് പ്രശ്‌നങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കും. കിഡ്‌നിക്ക് ഓവര്‍ലോഡ് വരുന്നതിനാല്‍ ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായാണ് പണിയൊന്നും എടുക്കുന്നില്ലെങ്കിലും വലിയ ക്ഷീണം അനുഭവപ്പെടും.
 
വെള്ളംകുടി കൂടുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ വളരെ കുറവാണെങ്കിലും ശരീരത്തിന്റെ ആരോഗ്യത്തില്‍ അമിതമായ ശ്രദ്ധ ചെലുത്തുന്നവര്‍ ശരീരത്തിന് ആവശ്യമില്ലെങ്കിലും വെള്ളം തുടര്‍ച്ചയായി കുടിക്കുന്നത്. കിഡ്‌നി രോഗികള്‍, സോഡിയം ഇന്‍ ബാലന്‍സ് ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കുടിക്കേണ്ട വെള്ളത്തില്‍ അളവ് വെയ്‌ക്കേണ്ടത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍