ശരീരത്തിനു ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് തലവേദന അനുഭവപ്പെടും. മസിലുകള്‍ ഇടയ്ക്കിടെ കോച്ചിപിടിക്കും. എനര്‍ജി വളരെ കുറവായി കാണപ്പെടും. എപ്പോഴും ക്ഷീണിച്ച അവസ്ഥയിലായിരിക്കും. ഇത്തരക്കാരില്‍ മലബന്ധം കാണാറുണ്ട്. കണ്ണിന്റെ അടിയില്‍ വെള്ളം കുറവായിരിക്കും. വളരെ ഡ്രൈ ആയിട്ടുള്ള കണ്ണുകള്‍ ആണെങ്കില്‍ അതിനര്‍ത്ഥം ആവശ്യമായ വെള്ളം കുടിക്കുന്നില്ല എന്നാണ്.
നന്നായി വെള്ളം കുടിക്കുന്നവരുടെ നാക്കില്‍ എപ്പോഴും വെള്ളം കാണും. അല്ലാത്തവരുടെ നാക്ക് ഡ്രൈ ആയിരിക്കും. നാവും വായയും വരണ്ട പോലെ ആണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ശരീരത്തിനു ആവശ്യമായ വെള്ളം കുടിക്കുന്നില്ല എന്നാണ്. വെള്ളം ധാരാളം കുടിക്കാത്തവരുടെ ചര്‍മം ഡ്രൈ ആയിരിക്കും. മൂത്രത്തിന് ഇരുണ്ട നിറമാണെങ്കില്‍ അത് കൃത്യമായി വെള്ളം കുടിക്കാത്തതുകൊണ്ടാണ്. വെള്ളം നന്നായി കുടിക്കാത്തവരില്‍ വായ്‌നാറ്റം കാണപ്പെടും.