എന്താണ് പ്രോബയോട്ടിക്‌സ്-പ്രീബയോട്ടിക്‌സ്, ഗുണങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ജൂലൈ 2023 (14:47 IST)
കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ബാക്ടീരിയകളെയാണ് പ്രോബയോട്ടിക്‌സ് എന്നു പറയുന്നത്. അച്ചാര്‍, പഴംകഞ്ഞി, തൈര്, മുതലായ ഫെര്‍മന്റായ ഭക്ഷണങ്ങളില്‍ നിന്നാണ് ഇത് ലഭിക്കുന്നത്. നിരവധി രോഗങ്ങള്‍ ശരീരത്തെ ബാധിക്കാതിരിക്കുന്നതിന് പ്രോബയോട്ടിക്‌സിന് വലിയ പങ്കുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും മാനസിക നിലയും ഈ ബാക്ടീരിയകള്‍ നിയന്ത്രിക്കുന്നു. ഹാപ്പിഹോര്‍മോണായ സെറോടോണിന്‍ കുടലില്‍ ഉല്‍പാദിപ്പിക്കുന്നത് ഈ ബാക്ടീരിയകളുടെ സഹായത്താലാണ്. 
 
പ്രോബയോട്ടിക് ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമാണ് പ്രീബയോട്ടിക് എന്നറിയപ്പെടുന്നത്. പ്രീബയോട്ടിക് കൂടുതലുള്ള ഭക്ഷണങ്ങള്‍ വെളുത്തുള്ളി, ഉള്ളി, തണ്ണിമത്തന്‍, വാഴപ്പഴം, ആപ്പിള്‍, ചെറി, എന്നിവയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍