വിവാഹ സദ്യയ്ക്ക് ഇരുനൂറിലേറെപ്പേര്‍: കൈയോടെ പിടികൂടി മജിസ്ട്രേറ്റ്

എ കെ ജെ അയ്യര്‍

ഞായര്‍, 8 നവം‌ബര്‍ 2020 (17:49 IST)
ആലുവ:വിവാഹ സദ്യയ്ക്ക് ഇരുനൂറിലേറെ പേര്‍ പങ്കെടുത്തത് സെക്ടര്‍ മജിസ്ട്രേറ്റ് കൈയോടെ പിടികൂടി കേസെടുത്തു. മീഴ്മാട് പഞ്ചായത്തിലെ തൂമ്പാക്കടവ് ഭാഗത്താണ് നിരോധന ആജ്ഞയും കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചാണ് ഇത്രയധികം പേര് പങ്കെടുത്തത്. ഇവരെല്ലാം നാളെ പോലീസ് ഇന്‍സ്‌പെക്ടറുടെയും ഹെല്‍ത്ത് ഇന്‍സ്സ്‌പെക്ടറുടെയും  മുന്‍പില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
 
ഇതുമായി ബന്ധപ്പെട്ടു ഗൃഹനാഥന് നോട്ടീസ് നല്‍കി. എന്നാല്‍ തലേന്ന് രാത്രി ആയിരം പേരുടെ സദ്യ നടത്തി എന്നാണു പരാതി ഉണ്ടായത്. തുടര്‍ന്നാണ് സെക്ടര്‍ മജിസ്ട്രേറ്റ് ബിന്ദു അടുത്ത ദിവസം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയതും കേസെടുത്തതും. വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് പന്തലിട്ട് സദ്യ ഒരുക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍