തിരുവനന്തപുരം: അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളുടെ എണ്ണം 37 ലക്ഷം വരും എന്നാണ് കണക്കാക്കുന്നത്. ഇതില്‍ കോവിഡ് രോഗികളുടെ തപാല്‍ വോട്ടുകള്‍ 35 ലക്ഷവും ബാക്കി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേത് രണ്ട് ലക്ഷവുമാകും.
കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് സംസ്ഥാനത്തു കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരില്‍ 83,261 പേര് ചികിത്സയിലുള്ളപ്പോള്‍ 307,107 പേര് നിരീക്ഷണത്തിലുമുണ്ട്. എങ്കിലും ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തേക്ക് കോവിഡ് രോഗബാധ കുറഞ്ഞേയ്ക്കാം എന്നാണു കണക്കു കൂട്ടുന്നത്.