മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം: പ്രതിദിനരോഗികൾ അരലക്ഷത്തിലേക്ക്

Webdunia
ഞായര്‍, 9 ജനുവരി 2022 (08:34 IST)
മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷമാകുന്നു.  24 മണിക്കൂറിനിടെ സംസ്ഥാനത്ത് 41434 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തോട് അടുത്തു. ഇതോടെ സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
 
സംസ്ഥാനത്തെ പ്രതിദിന രോഗികളിൽ പാതിയും മുംബൈയിൽ നിന്നാണ്. 20,000ത്തിന് മുകളിൽ കേസുകളാണ് മുംബൈയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്. സമ്പൂ‌ർണ ലോക്ഡൗൺ അവസാന മാർഗമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ മറ്റ് നിയന്ത്രണങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇതിനെ തുടർന്ന് 10,12 ക്ലാസുകൾ ഒഴികെ സ്കൂളുകളും കോളേജുകളും ഫെബ്രുവരി 15വരെ അടച്ചിട്ടും.സ്വകാര്യ സ്ഥാപനങ്ങളോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാനോ ഓഫീസിലെ ഹാജർ 50 ശതമാനമാക്കാനോ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article