ഒരു രോഗിയിൽനിന്ന് എത്രപേർക്ക് രോഗം പകരുമെന്ന കണക്കാണ് ആർ വാല്യൂ. ജനുവരി ഒന്നു മുതൽ ആറുവരെ ഇത് നാലായി ഉയർന്നിരുന്നു. ഡിസംബർ 25 മുതൽ 31 വരെ 2.9 ആയിരുന്നു. ഇത് രണ്ടാം തരംഗത്തെ അപേക്ഷിച്ച് രോഗികൾ വൻ തോതിൽ ഉയരാൻ കാരണമാകും.മൂന്നാം തരംഗത്തിൽ സാമൂഹിക അകലം പാലിക്കൽ കുറവായതിനാൽ മുൻ തരംഗങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഉയരാനാണ് സാധ്യത. അതേസമയം വാക്‌സിനേഷം ഒരുവിധം പൂർത്തിയാക്കാനായത് പ്രതീക്ഷയാണ്.
പകർച്ചവ്യാപന സാധ്യത, സമ്പർക്കത്തിലുള്ളവരുടെ എണ്ണം, രോഗം ബാധിക്കാനിടയുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആർ വാല്യു കണക്കാക്കുന്നത്. വൈറസ് പിടിപെട്ട 10 പേരിൽനിന്ന് ശരാശരി എത്രപേർക്ക് കോവിഡ് പകരുമെന്നതാണ് ഇതിലൂടെ പരിശോധിക്കുന്നത്.ആർ മൂല്യം ഒന്ന് ആണെങ്കിൽ ഓരോ 10 പേരും ശരാശരി 10 പേർക്കുകൂടി വൈറസിനെ നൽകുന്നെന്ന് അർഥം.