പാലക്കാട് നഗരത്തെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി

ജോര്‍ജി സാം
ചൊവ്വ, 21 ഏപ്രില്‍ 2020 (12:12 IST)
പുതുക്കിയ ലിസ്റ്റ്പ്രകാരം പാലക്കാട് നഗരത്തെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി. ലിസ്റ്റ്പ്രകാരം നിലവില്‍ സംസ്ഥാനത്ത് ആകെ 86 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. പട്ടികയില്‍ നിന്നും ഒഴിവാക്കിയെങ്കിലും നഗരത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമെന്ന് ജില്ലാ ഭരണകൂടവും പൊലീസും അറിയിച്ചു.
 
ജില്ലയിലെ കാഞ്ഞിരപ്പുഴ, തിരുമിറ്റക്കോഡ്, കൊട്ടോപ്പാടം, കാരാക്കുറിശ്ശി എന്നീ പഞ്ചായത്തുകളെ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഇളവുകള്‍ വന്നതിനെ തുടര്‍ന്ന് അനിയന്ത്രിതമായി നഗരത്തിലേക്ക് വാഹനങ്ങള്‍ എത്തുകയും അധികൃതര്‍ നഗരത്തിലേക്ക് ഒരു എന്‍ട്രിയും എക്‌സിറ്റും ഒഴിച്ചിട്ട് ബാക്കി വഴികളെല്ലാം അടച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇപ്പോള്‍ റോഡുകള്‍ തുറന്നു കൊടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article