കൊറോണ വ്യാപനം: ശനിയാഴ്ച രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെ അമരാവതിയില്‍ ലോക്ഡൗണ്‍

ശ്രീനു എസ്
വെള്ളി, 19 ഫെബ്രുവരി 2021 (10:11 IST)
കൊറോണ വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്ര അമരാവതിയില്‍ ശനിയാഴ്ച രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെ അമരാവതിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അമരാവതി ജില്ലാകളക്ടര്‍ ഷെലേഷ് നവലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അത്യാവശ്യ സേവനങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം അടഞ്ഞുതന്നെ കിടക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
 
ഹോട്ടലകളും റസ്‌റ്റോറന്റുകളും രാത്രി എട്ടുമണിവരെയെ തുറന്നിരിക്കുകയുള്ളു. മതപരമായ ചടങ്ങുകള്‍ക്ക് അഞ്ചുപേര്‍ക്ക് പങ്കെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article