അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

ശ്രീനു എസ്
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (19:40 IST)
കോഴിക്കോട് പിഞ്ചുകുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കയാണ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത്. പനിക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ കുഞ്ഞിന് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
 
ഇന്നുരാവിലെ ആറുമണിക്കാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ആരോഗ്യം വളരെ മോഷമായിരുന്നതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍ കുഞ്ഞ് മരിച്ചിരുന്നു. കുട്ടിക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article