മാളുകളിലും തിയേറ്ററുകളിലും പ്രവേശിക്കുന്ന‌തിന് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം: നിയന്ത്രണം കടുപ്പിച്ച് കർണാടക

വെള്ളി, 3 ഡിസം‌ബര്‍ 2021 (18:48 IST)
ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. മാളുകൾ തിയേറ്ററുകൾ തുടങ്ങി പൊതുയിടങ്ങളിൽ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാക്കി. ഇന്ന് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
 
സ്കൂളുകളിലും കോളേജുകളിലും സാംസ്കാരിക പരിപാടികൾ അനുവദിക്കില്ല. വിവാഹത്തിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 500 ആയി പരിമിതപ്പെടുത്തി. വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന നിർബന്ധമാക്കാനും യോഗം തീരുമാനിച്ചു.
 
തൽക്കാലത്തേക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ. രാജ്യത്താദ്യമായി കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് ബെംഗളൂ‌രുവിലാണ്. ഈ സാഹചര്യത്തിലാണ് കർണാടക നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍