കൊവിഷീൽഡിന് ബൂസ്റ്റർ ഡോസ്: അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്
വ്യാഴം, 2 ഡിസംബര്‍ 2021 (13:15 IST)
ഒമിക്രോൺ വകഭേദം ലോകമെങ്ങും ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ കൊവിഷീൽഡ് ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഡ്രഗ്‌സ് റഗുലേറ്ററുടെ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഇന്ത്യയിൽ കൊവിഡ് ബൂസ്റ്റർ ഡോസിന് അനുമതി തേടുന്ന ആദ്യ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.
ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ നയപരമായ തീരുമാനമൊന്നും തന്നെ എടുത്തിട്ടില്ലെന്നും ഇക്കാര്യത്തിൽ ശാസ്‌ത്രീയമായ തെളിവുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് സർക്കാർ പാർലമെന്റിനെ അറിയിച്ചത്.
ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്നത് പരിഗണിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബൂസ്റ്റർ ഡോസ് പരിഗണിക്കണമെന്ന് നിലപാടിലാണ് കേരളവും.