ബിസിനസ് ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തുന്നതുള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന യാത്രക്കാര്‍ ചെയ്യേണ്ടകാര്യങ്ങള്‍ ഇവയാണ്

ശ്രീനു എസ്
ബുധന്‍, 21 ഏപ്രില്‍ 2021 (16:18 IST)
- ഇ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
-കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം
-ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയിട്ടില്ലാത്തവര്‍ കേരളത്തില്‍ എത്തിയാലുടന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനില്‍ തുടരുകയും ചെയ്യുക
- ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക
- ആര്‍.റ്റി.പി.സി.ആര്‍. പരിശോധന നടത്തുന്നില്ല എങ്കില്‍ 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയുക
- ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുകയും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും വേണം
- എല്ലായിപോഴും കോവിഡ് പ്രതിരോധ ശീലങ്ങള്‍ പിന്തുടരുക

അനുബന്ധ വാര്‍ത്തകള്‍

Next Article