രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 1270 കടന്നു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 31 ഡിസം‌ബര്‍ 2021 (10:15 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയതായി രോഗം സ്ഥിരീകരിച്ചത് 16,764 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 7,585 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. പുതിയതായി 220 പേരുടെ മരണം രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 91,361 പേരാണ്. കൊവിഡ് മുക്തി നിരക്ക് 98.36 ശതമാനമായിട്ടുണ്ട്. അതേസമയം രാജ്യത്തെ ഒമിക്രോസ് കേസുകളും വര്‍ധിക്കുന്നു. ഇതുവരെ 1270 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article