ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്ക്; മരണസംഖ്യയും കുറയുന്നു

ശ്രീനു എസ്
തിങ്കള്‍, 7 ജൂണ്‍ 2021 (11:23 IST)
ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 1,00,636 പേര്‍ക്ക്. 1,74,399 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 2,427 പേരാണ്. ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത് 2,89,09,975 പേര്‍ക്കാണ്. 
 
അതേസമയം രോഗബാധിച്ച് ഇതുവരെ 3,49,186 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 14,01,609 പേരാണ് രോഗബാധിതരായി രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 23.27 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article