സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിനും ഡീസലിനും 28 പൈസവീതമാണ് വര്‍ധിച്ചത്. അതേസമയം തിരുവനന്തപുരത്തും വയനാട് സുല്‍ത്താന്‍ ബത്തേരിയിലും എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില നൂറുകടന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ 100.24 രൂപയും തിരുവനന്തപുരത്ത് 100.20 ഉം ആണ് വില.