തിരുവനന്തപുരത്ത് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്

തിങ്കള്‍, 7 ജൂണ്‍ 2021 (08:12 IST)
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കിളിമാനൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ മേഖലയെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. രോഗവ്യാപനം നിയന്ത്രണവിധേയമായ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി 27-ാം ഡിവിഷന്‍, പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ നാല്, എട്ട് വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയതായും കളക്ടര്‍ അറിയിച്ചു.
 
കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വിലുപപ്പെടുത്തുന്നതിന്റെ ഭാഗമായി കരകുളം ടൈം കിഡ്സ് സ്‌കൂള്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ തുറക്കുന്നതിനായി ഏറ്റെടുത്തെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഡി.ഡി.സി. ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കളക്ടര്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആംബുലന്‍സ് സേവനവും ഇവിടെ ഉറപ്പാക്കുമെന്നു കളക്ടര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍