എമർജൻസി കോൾ വിളിക്കുമ്പോൾ കൊറോണ അലർട്ട് ശല്യമാകുന്നുണ്ടോ? ഒഴിവാക്കാൻ ഇത് ചെയ്താൽ മതി

ചിപ്പി പീലിപ്പോസ്

ബുധന്‍, 11 മാര്‍ച്ച് 2020 (15:24 IST)
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കൊറോണ വൈറസ് ഭീതിയിലാണ്. വൈറസിനെ പ്രതിരോധിക്കാൻ സന്നദ്ധ സംഘടനകളും അതാത് സർക്കാരും ആരോഗ്യവകുപ്പും കഴിവതും ശ്രമിക്കുന്നുണ്ട്. മുന്നറിയിപ്പിന്റെ ഭാഗമായി ടെലികോം കമ്പനികളെല്ലാം കോളർ ട്യൂൺ കൊറോണ വൈറസ് മുന്നറിയിപ്പ് ആണ് കേൾപ്പിക്കുന്നത്. 
 
കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരമാണ് ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് ബോധവൽക്കരണത്തിനായി സന്ദേശം കേൾപ്പിക്കാൻ തുടങ്ങിയത്. കൊറോണ വൈറസിന്‍റെ വ്യാപനത്തെക്കുറിച്ചും രോഗം പടരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുമാണ് കോളർ ട്യൂണായി സെറ്റ് ചെയ്തിരിക്കുന്ന വോയിസ് മെസ്സേജിൽ പറയുന്നത്. 30 സെക്കൻഡ് നീണ്ടുനിൽക്കുന്ന വോയിസ് മെസ്സേജിന് ശേഷം മാത്രമാണ് കോൾ കണക്ടാവുക. ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളിലാണ്‌ റിങ്‌ടോൺ കേൾക്കുക.
 
അതേസമയം, എമർജൻസിയായി ആരെയെങ്കിലും വിളിക്കാൻ ശ്രമിച്ചാലും ഇതൊരു പ്രശ്നമായി തോന്നുന്നവരുണ്ടാകാം. അടിയന്തര സാഹചര്യങ്ങളിലും മറ്റും ഫോൺ ചെയ്യുന്ന സമയത്ത് 30 സെക്കൻഡ് സന്ദേശം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് വരുത്തുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇത് ഒഴിവാക്കാൻ ഒരു വഴിയുണ്ട്. 
 
1) വിളിക്കേണ്ട ആളുടെ നമ്പർ ഡയൽ ചെയ്യുക.
2) കൊറോണ വൈറസ് സന്ദേശം കേട്ട് തുടങ്ങുമ്പോൾ തന്നെ കീപാഡീ 1 അമർത്തുക. 
3) ഒന്ന് അമർത്തിയാലുടൻ തന്നെ കോൾ ഡയൽ ചെയ്ത നമ്പറിലേക്ക് കണക്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍