രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും നേരത്തെ കോവിഡ് ബാധിച്ചവര്‍ക്കും ഒമിക്രോണില്‍ നിന്ന് പ്രതിരോധം; പഠനം

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (08:13 IST)
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും നേരത്തെ രോഗബാധയുണ്ടാകുകയും ചെയ്തവര്‍ക്ക് ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നും ശക്തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം. എമെര്‍ജിങ് മൈക്രോബ്‌സ് ആന്‍ഡ് ഇന്‍ഫെക്ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍, മറ്റു വകഭേദങ്ങളേക്കാള്‍ ഒമിക്രോണ്‍ കൂടുതല്‍ അപകടം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഈ പഠനത്തില്‍ പറയുന്നുണ്ട്. 'വാക്‌സിനെടുത്ത, കോവിഡ് വന്നിട്ടുള്ളവരുടെ രോഗപ്രതിരോധശേഷിയില്‍ ഒമിക്രോണ്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഒമിക്രോണിനെതിരായ പ്രതിരോധശേഷി ഇപ്പോഴും ശക്തമായിത്തന്നെ തുടരുന്നുണ്ട്,'' പഠനത്തിന് നേതൃത്വംനല്‍കിയ യൗഷുന്‍ വാങ് പറഞ്ഞു. ചൈനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് കണ്‍ട്രോളിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. രോഗമുക്തി നേടിയ 28 പേരുടെ സാംപിളുകളാണ് ഗവേഷകര്‍ പരിശോധിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article