18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ, നിലപാടിൽ തിരുത്തലുമായി കേന്ദ്രം

Webdunia
തിങ്കള്‍, 26 ഏപ്രില്‍ 2021 (10:04 IST)
പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. 18-45 പ്രായപരിധിയിലുള്ളവർക്ക് വാക്‌സിൻ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാത്രം നൽകണമെന്ന നിലപാടാണ് വ്യാപകമായ വിമർശനത്തെ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുത്തിയത്. 
 
18-45 പ്രായപരിധിയിലുള്ളവർക്ക് വാക്‌സിൻ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാത്രം നൽകണമെന്ന നിലപാട് ഒട്ടേറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതോടെ  പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ നേരിട്ട് ഇടപെടുകയും ചെയ്‌തു. ഇതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
 
ആദ്യം നടത്തിയ പ്രഖ്യാപനം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി വാക്‌സിൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടെ നിലപാടിനെ ബാധിക്കുന്നതായിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.ഇതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിലപാട് മയപ്പെടുത്തിയത്. കൊവിഡ് വാക്‌സിൻ സൗജന്യമായോ, സർക്കാർ കേന്ദ്രങ്ങൾ വഴി നൽകുകയോ ചെയ്യുന്ന മേഖലകളിൽ ഒരു തരത്തിലുമുള്ള ഇടപെടലുകളും ഉണ്ടാകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article