രാജ്യത്ത് കൊവിഡ് രോഗികൾ കുറയുന്നു, ചികിത്സയിലുള്ളവർ രണ്ട് ലക്ഷത്തിന് താഴെ

Webdunia
ഞായര്‍, 17 ഒക്‌ടോബര്‍ 2021 (12:11 IST)
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 14,146 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,40,67,719 ആയി ഉയർന്നു. 
 
ഇന്നലെ 144 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,52,124 ആയി ഉയർന്നു. നിലവിൽ 1,95,846 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 19,788 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 97 കോടി കടന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article