പെരുമഴയിൽ വിറങ്ങലിച്ച് കേരളം, ഉരുൾപൊട്ടലിൽ മരണ‌സംഖ്യ 9 ആയി, എട്ട് പേർ മണ്ണിനടിയിൽ, രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംഘം

ഞായര്‍, 17 ഒക്‌ടോബര്‍ 2021 (08:05 IST)
സംസ്ഥാനത്ത് കനത്ത മഴയിൽ മരണം ഒൻ‌പതായി. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴ തുടരുകയാണ്.
 
സംസ്ഥാനത്ത് മഴക്കെടുതിയിൽ കോട്ടയം ജില്ലയിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. കോട്ടയത്തിന്റെ കിഴക്കൽ മേഖല വെള്ളത്തിലായി. കൂട്ടിക്കൽ പ്ലാപ്പിള്ളിയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് 15 പേരെ കാണാതായി. ഇതിൽ 7 പേരുടെ മൃതദേഹം കണ്ടെടുത്തു. ചോലത്തടം കൂറ്റ്റ്റിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ക്ലാരമ്മ ജോസഫ്(65), സിനി(35) സിനിയുടെ മകൾ സോന(10) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
 
പ്ലാപ്പല്ലി ടൗണിലെ ചായക്കടയും രണ്ട് വീടും ഒലിച്ചുപോയി. കാണാതായവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിലെ ഉരുൾപൊട്ടലിൽ 7 പേരെ കാണാതായി. നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തിന് സമീപമായാണ് ഉരുൾ പൊട്ടലുണ്ടായത്. അഞ്ച് വീടുകൾ ഒഴുകിപോയി. ഇവിടെ നിന്നുള്ള പൂർണവിവരങ്ങൾ ലഭ്യമായിട്ടില്ല. റോഡുകൾ പൂർണമായും തകർന്നതിനാൽ ഈ മേഖല പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.
 
കാഞ്ഞാറിൽ കാർ ഒഴുക്കിൽ പെട്ട് 2 യുവാക്കൾ മരിച്ചു. സ്വകാര്യസ്ഥാപനത്തിലെ സഹപ്രവർത്തകരാണ് മരിച്ചത്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2392.88 അടിയായി. മൂന്ന് അടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചേക്കും. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ഞായർ,തിങ്കൾ ദിവസങ്ങളിൽ ശബരിമലയിലേക്ക് പ്രവേശിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍