ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതിതീവ്ര വ്യാപനശേഷിയുള്ളതെന്ന് ആരോഗ്യവിദഗ്ധര്‍. ജനിതകമാറ്റം സംഭവിക്കുന്നതിന്റെ അളവ് പരിശോധിച്ചാല്‍ പുതിയ കോവിഡ് വകഭേദം കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ദക്ഷിണാഫ്രിക്കയിലെ എപ്പിഡെമിക് റെസ്‌പോണ്‍സ് ആന്‍ഡ് ഇന്നോവേഷന്‍ ഡയറക്ടര്‍ ടുലിയോ ഡി ഒലിവേര പറഞ്ഞു.
'ജനിതകമാറ്റം സംഭവിക്കുന്നതിന്റെ തീവ്രത പരിശോധിച്ചാല്‍ പുതിയ വകഭേദം യഥാര്‍ഥത്തില്‍ ആശങ്കപ്പെടുത്തുന്നതാണ്. ആരോഗ്യ, ശാസ്ത്രീയ, സാമ്പത്തിക രംഗത്ത് ദക്ഷിണാഫ്രിക്കയ്ക്കും ആഫ്രിക്കയ്ക്കും എല്ലാവരുടെയും പിന്തുണ വേണം. എങ്കില്‍ മാത്രമേ ലോകത്ത് ഈ വകഭേദം പടരുന്നത് നിയന്ത്രിക്കാന്‍ സാധിക്കൂ. ദക്ഷിണാഫ്രിക്കയിലെ ദരിദ്രരും നിരാലംബരുമായ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കാതെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല. പുതിയ വകഭേദം അതിവേഗ രോഗവ്യാപനത്തിനു ശേഷിയുള്ളതാണ്,' ടുലിയോ ഡി ഒലിവേര പറഞ്ഞു.