സംസ്ഥാനത്ത് 65 പേര്‍ക്കുകൂടി കൊവിഡ്, 57 പേരുടെ ഫലം നെഗറ്റീവ്

സുബിന്‍ ജോഷി
ബുധന്‍, 10 ജൂണ്‍ 2020 (18:14 IST)
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും വിദേശത്തിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 
 
34 പേരാണ് വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയത്. 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി. സമ്പര്‍ക്കത്തിലൂടെ അഞ്ചുപേര്‍ക്കാണ് കൊവിഡ് പൊസിറ്റീവായത്.
 
തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ രണ്ടുപേര്‍ക്കും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത് 1238 പേരാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article