കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നു

Webdunia
ശനി, 11 സെപ്‌റ്റംബര്‍ 2021 (10:20 IST)
കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നതായി കണക്കുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുന്നത് ആശ്വാസകരമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കേരളത്തില്‍ രോഗനിരക്ക് ക്രമാതീതമായി താഴ്ന്നു തുടങ്ങിയെന്നും ആശ്വാസം നല്‍കുന്ന സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വളരെ വലിയ തോതില്‍ ഉയര്‍ന്നെങ്കിലും സംസ്ഥാന ആരോഗ്യരംഗത്തിന്റെ പരിധിയും കടന്നു പോയില്ല. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കേരളത്തില്‍ 21,000 പോസിറ്റീവ് കേസുകള്‍ ഈ ആഴ്ച കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 16 ആയി കുറഞ്ഞിട്ടുണ്ട്. വാക്‌സിന്‍ വിതരണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് മൂന്നാം തരംഗത്തെ മുന്നില്‍ കണ്ട് കേരളം ചെയ്യുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article