കൊവിഡ് കേസുകളിൽ വർധന, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 4000ലേയ്ക്ക്

Webdunia
ഞായര്‍, 2 ഏപ്രില്‍ 2023 (12:39 IST)
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാലായിരത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3823 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27 ശതമാനത്തിൻ്റെ വർധനവാണിത്. കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രായമായവർ,കുട്ടികൾ,ഗർഭിണികൾ എന്നിവർ പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായി ധരിക്കണമെന്ന് സർക്കാർ കഴിഞ്ഞ ദിവസം മാർഗനിർദേശം പുറത്തിറക്കിയിരുന്നു.
 
സർക്കാർ,സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകൾ സജ്ജമാക്കണമെന്നും ചികിത്സയിൽ കഴിയുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പുവരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
=

അനുബന്ധ വാര്‍ത്തകള്‍

Next Article