വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 92രൂപ കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ശനി, 1 ഏപ്രില്‍ 2023 (13:24 IST)
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 92രൂപ കുറഞ്ഞു. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 2034 രൂപ 50 പൈസ ആയി. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് മാര്‍ച്ചില്‍ മാത്രം 350 രൂപയുടെ വര്‍ധനവാണ് വരുത്തിയിരുന്നത്.
 
അതേസമയം സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രണ്ടു രൂപയുടെ അധിക സെസ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ ഇന്നത്തെ വില 109.79 രൂപയായി. ഡീസലിന് 98.53 രൂപയുമാണ് ലിറ്ററിന് വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍