കൊവിഡ് ഭേദമായവരില്‍ 99 ശതമാനം പേരിലും മൂന്ന്മാസത്തിനുള്ളില്‍ രോഗം വരില്ലെന്ന് പുതിയ പഠനം

ശ്രീനു എസ്
വ്യാഴം, 4 ഫെബ്രുവരി 2021 (19:49 IST)
ലോകത്താകമാനം കൊവിഡ് പരത്തുന്നത് 4000ത്തോളം വ്യത്യാസ്ഥ കൊറോണ വൈറസുകളാണെന്ന് ബ്രിട്ടീഷ് മന്ത്രി നാദിം ഷഹാവി. അതിനാല്‍ ആസ്ട്രാസെനേക്ക, ഫൈസര്‍ തുടങ്ങിയ വാക്സിന്‍ നിര്‍മാതാക്കള്‍ വാക്സിനുകളെ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വാക്സിനുകള്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം കൊവിഡ് ഭേദമായവര്‍ക്ക് ആറുമാസത്തേക്ക് രോഗം വരില്ലെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. യുകെ ബയോബാങ്കിലെ പ്രൊഫസറായ നവോമി അലെന്‍ ആണ് ഇക്കാര്യം പറഞ്ഞത്. രോഗം ഭേദമായ 99ശതമാനം പേരും മൂന്നുമാസത്തേക്ക് ശരീരത്തില്‍ ആന്റിബോഡി നിലനിര്‍ത്തി. 88ശതമാനം പേരിലും ആറുമാസത്തേക്ക് ആന്റിബോഡി നിലനിന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article