മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‍സിന്‍ സ്വീകരിച്ചു, ആരും മടിച്ചുനില്‍ക്കാതെ വാക്‍സിനെടുക്കാന്‍ മുമ്പോട്ടുവരണമെന്നും മുഖ്യമന്ത്രി

സുബിന്‍ ജോഷി
ബുധന്‍, 3 മാര്‍ച്ച് 2021 (14:18 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‍സിന്‍ സ്വീകരിച്ചു. തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‍സിന്‍ എടുത്തത്. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
 
കൊവിഡ് വാക്‍സിനെതിരെ പല പ്രചരണങ്ങളും നടക്കുന്നുണ്ടെന്നും എന്നാല്‍ അത് സമൂഹം അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരും കൊവിഡ് വാക്‍സിനേഷന്‍ എടുക്കാന്‍ മടിക്കരുത്. എല്ലാവരും സ്വയം മുന്നോട്ടുവരണം. പല മാരകരോഗങ്ങളും തടഞ്ഞുനിര്‍ത്താനായി മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്‍സിനുകളാണ് - പിണറായി പറഞ്ഞു. 
 
മന്ത്രിമാരായ കെ കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം വാക്‍സിനെടുത്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article