ഈ ചൂയിങ്ഗം ചവച്ചാല്‍ മതി കൊറോണ വരില്ല ! വന്‍ കണ്ടെത്തലുമായി ഗവേഷകര്‍

Webdunia
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (08:33 IST)
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി ചൂയിങ്ഗം വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ ഈ ചൂയിങ്ഗം കൊണ്ട് സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സസ്യനിര്‍മിത പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തിയാണ് ചൂയിങ്ഗം നിര്‍മിച്ചിരിക്കുന്നത്. ഇത് ഉമിനീരിലെ വൈറസിന്റെ എണ്ണം കുറയ്ക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ വാദം. യുഎസിലെ പെന്‍സില്‍വേനിയ സര്‍വകലാശാലയിലാണ് ഗവേഷണം നടന്നത്. മോളികുലാര്‍ തെറാപ്പി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉമിനീര്‍ ഗ്രന്ഥികളിലാണ് വൈറസ് പകരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വൈറസിനെ ഉമിനീരില്‍വെച്ച് നിര്‍വീര്യമാക്കുകയാണ് ചൂയിങ്ഗം ചെയ്യുന്നതെന്ന് ഇവര്‍ അവകാശപ്പെടുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article