ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് എപ്പോള്‍?

Webdunia
ഞായര്‍, 26 ഡിസം‌ബര്‍ 2021 (15:26 IST)
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ജനുവരി പത്ത് മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ഡോസെടുത്ത ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതല്‍ 12 മാസത്തെ ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
തീവ്രതയേറിയ ഒമിക്രോണ്‍ വകഭേദത്തിന്റെ വരവോടെയാണ് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് ആഗോള തലത്തില്‍ ആലോചനകള്‍ തുടങ്ങിയത്. പല രാജ്യങ്ങളും ഇതിനോടകം ബൂസ്റ്റര്‍ ഡോസ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ രണ്ട് ഡോസ് വാക്‌സിനാണ് ഇന്ത്യയില്‍ നല്‍കുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് ബൂസ്റ്ററായി പ്രവര്‍ത്തിക്കുന്ന ഡോസ് ആയി ഇനി മൂന്നാം ഡോസ് വാക്‌സിനും സ്വീകരിക്കണം. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article