ഈ വ്യാപനത്തിനു കാരണം 'ഡെല്‍മിക്രോണ്‍'; ഇന്ത്യയടക്കം ആശങ്കയില്‍

വെള്ളി, 24 ഡിസം‌ബര്‍ 2021 (08:09 IST)
യുഎസ്, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന കോവിഡ് വ്യാപനത്തിനു പ്രധാന കാരണം ഡെല്‍മിക്രോണ്‍ എന്ന് വിലയിരുത്തല്‍. ഡെല്‍റ്റയും ഒമിക്രോണും ഒരുപോലെ വ്യാപനത്തിനു കാരണമാകുന്ന സ്ഥിതിവിശേഷമാണ് ഡെല്‍മിക്രോണ്‍. അമേരിക്കയിലടക്കം ഒമിക്രോണ്‍ വദഭേദം കാരണമുള്ള രോഗവ്യാപനമാണ് ഇപ്പോള്‍ പ്രധാനമായി നടക്കുന്നത്. എന്നാല്‍, ഡെല്‍റ്റയുടെ വ്യാപനം അവസാനിച്ചിട്ടില്ല. 
 
'ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്നുള്ളതാണ് ഡെല്‍മിക്രോണ്‍. യൂറോപ്പിലും അമേരിക്കയിലും ചെറിയൊരു സുനാമി പോലെ കൊറോണ കേസുകള്‍ ഉയരാന്‍ അതാണ് കാരണം,' ഡോ.ശശാങ്ക് ജോഷി പറഞ്ഞു. നിലവില്‍ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, പ്രായമായവര്‍ എന്നിവരാണ് ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളാല്‍ അതിവേഗം രോഗബാധിതരാകുന്നത്. വാക്‌സിനേഷന്‍ നടപടികള്‍ മന്ദഗതിയില്‍ പോകുന്ന സ്ഥലങ്ങളിലും രോഗവ്യാപനത്തിനു സാധ്യത കൂടുതലാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍