സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത 36 ലക്ഷം പേർ, കോവിഡ് വ്യാപനം വീണ്ടുമെത്തുമ്പോൾ ആശങ്കയായി കണക്കുകൾ

വ്യാഴം, 2 ജൂണ്‍ 2022 (12:38 IST)
കോവിഡ് രണ്ടാം ഡോസ് വാക്‌സിനോട് ആളുകൾക്ക് വിമുഖതയെന്ന് തെളിയിക്കുന്ന കണക്കുകൾ പുറത്ത്.18 വയസിനും 59 വയസിനുമിടയിൽ പ്രായമുള്ള 36 ലക്ഷം പേരാണ് രണ്ടാം ഡോസ് വാക്സിൻ ഇനിയും സ്വീകരിക്കാതെയിരിക്കുന്നത്. ഒന്നാം ഡോസ് വാക്സിന് ശേഷമുള്ള കാലാവധി പൂർത്തിയാക്കിയവരിൽ 18ശതമാനത്തോളം രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടില്ല.
 
കാസർകോഡ്,കോഴിക്കോട്,കൊല്ലം ജില്ലക്കാരാണ് വാക്‌സിനോട് കൂടുതൽ വിമുഖത കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് ആശങ്കയുണ്ടാക്കുന്ന ഈ കണക്കുകൾ പുറത്തുവരുന്നത്. മൂന്നാം തരംഗത്തിന് ശേഷം കോവിഡ് കേസുകൾ കുറഞ്ഞതും നിയന്ത്രണങ്ങൾ വെട്ടികുറച്ചതുമാകാം വിമുഖതയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍