‘ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്നിലേക്ക് കയറി വരണ്ട’; കട്ടക്കലിപ്പിൽ ദിലീപ്

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (19:34 IST)
ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന രാമലീലയുടെ ടീസർ പുറത്തിറങ്ങി. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിനു ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന രാമലീല നവാഗതനായ അരുൺഗോപിയാണ് സംവിധാനം ചെയ്യുന്നത്. 
 
ലയൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ശക്തനായ രാഷ്ട്രീയ നേതാവായി ദിലീപ് എത്തുന്ന ചിത്രം കൂടിയാണ് രാമലീല. പ്രയാഗ മാർട്ടിൻ നായികയായി എത്തുന്ന ഈ ചിത്രത്തില്‍ സഖാവ് രാഗിണി എന്ന ശക്തമായ കഥാപാത്രമായി രാധിക ശരത്കുമാറും എത്തുന്നു. 
 
24 വർഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല. ദിലീപിന്റെ അമ്മ വേഷത്തിലാണ് അവര്‍ എത്തുന്നത്. ദിലീപ് എംഎൽഎ ആയി എത്തുന്ന ചിത്രത്തില്‍ സലിം കുമാർ, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.  
 
സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കുന്നത്. ഷാജികുമാറിന്റെതാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി നോബിള്‍ ജേക്കബും കലാസംവിധായകനായി സുജിത്ത് രാഘവുമാണുള്ളത്.    

ടീസർ കാണാം:
Next Article