യുവ സംവിധായകൻ ബേസിൽ ജോസഫ് വിവാഹിതനാകുന്നു

Webdunia
ഞായര്‍, 11 ജൂണ്‍ 2017 (10:29 IST)
മലയാളത്തിലെ യുവ സംവിധായകൻ ബേസിൽ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവൽ–സാറാമ്മ ദമ്പതികളുടെ മകളായ എലിസബത്താണ് വയനാട്ടുകാരനായ ബേസിലിന്റെ ജീവിതസഖിയാകുന്നത്. ആഗസ്റ്റ് 17ന്  സുൽത്താൻ ബത്തേരി സെന്റ് മേരീസ്​ചെറിയ പള്ളിയില്‍ വെച്ചാണ് വിവാഹം നടക്കുക.
 
കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ കീഴടക്കിയ യുവ സംവിധായകനാണ് ബേസിൽ ജോസഫ്. തിരുവനന്തപുരത്ത് ഇലക്ട്രിക്കൽ എൻജിനീയറിങ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ എലിസബത്ത് നിലവിൽ ചെന്നൈയിൽ ചേരിനിവാസികൾക്കിടയിൽ സാമൂഹികസേവനം നടത്തിവരുകയാണ്.  
Next Article