പ്രേമം സിനിമയിലെ മലര്‍മിസ്സിനെ ഇനി മറക്കാം ഇതാ വരുന്നു മേരി മിസ്സ്. അങ്കമാലി ഡയറിസിലെ ലിച്ചിയായി പ്രേക്ഷകരുടെ മനം കവര്‍ന്ന രേഷ്മ രാജന്‍ മോഹന്‍ ലാലിന്റെ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മേരി മിസ്സായാണ് രേഷ്മയെത്തുന്നത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ അധ്യാപകനാണ്. മൈക്കിള്‍ ഇടിക്കുള എന്നാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അങ്കമാലി ഡയറീസ് കണ്ട മോഹന്‍ലാല്‍ അണിയറപ്രവര്‍ത്തകരെയും നടി രേഷമയെയും അഭിനന്ദനമറിയിച്ചിരുന്നു. പ്രേമത്തിലെ മലര്‍ മിസ്സിന് ശേഷം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്ന പുതിയ മിസ്സാണ് മേരി മിസ്സ്.