ബി സിയിലെ ചരിത്രം പറയുന്ന ഹൃത്വിക് റോഷന്‍ ചിത്രം മോഹന്‍‌ജൊ ദാരോയുടെ ട്രെയിലര്‍ പുറത്തിറങ്ങി

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (16:17 IST)
ഹൃത്വിക് റോഷന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മോഹന്‍‌ജൊ ദാരോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബി സിയിലെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ജോദാ അക്ബര്‍, ലാഗാന് എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഷുതോഷ് ഗൊവാരിക്കറാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
 
ഏകദേശം മൂന്ന് വര്‍ഷമെടുത്താണ് മോഹന്‍‌ജൊ ദാരോ നഗരവും അവിടെ ജീവിച്ചിരുന്ന ആളുകളുടെ ശൈലിയും രൂപപ്പെടുത്തിയെടുത്തതെന്ന് സംവിധായകന്‍ പറഞ്ഞു. നൂറ് കോടി ബജറ്റിലാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.
 
എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക. സുനിത ഗവാരികറും സിദ്ധാര്‍ത്ഥ് കപൂറും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 12 ന് തിയേറ്ററുകളിലെത്തും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article