പുലിമുരുകന്‍ ഏഷ്യാനെറ്റിന്, റേറ്റ് കേട്ടാല്‍ ഞെട്ടും!

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2016 (16:52 IST)
മോഹന്‍ലാല്‍ - വൈശാഖ് ടീമിന്‍റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍റെ സം‌പ്രേക്ഷണാവകാശം ഏഷ്യാനെറ്റിന്. വന്‍ തുകയ്ക്കാണ് സാറ്റലൈറ്റ് റൈറ്റ് വിറ്റിരിക്കുന്നത്. എന്നാല്‍ കൃത്യമായി എത്ര തുകയ്ക്കാണ് വില്‍പ്പന നടന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നില്ല. കൃത്യമായി പറയാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
 
അതിന് ഒരു കാരണമുണ്ട്. സിനിമ പ്രദര്‍ശിപ്പിക്കുന്ന ദിവസത്തിന്‍റെ എണ്ണമനുസരിച്ച് സാറ്റലൈറ്റ് റൈറ്റില്‍ മാറ്റം വരുന്ന പുതിയ രീതിയിലാണ് പുലിമുരുകന്‍റെ നിര്‍മ്മാതാവും ഏഷ്യാനെറ്റും കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
 
ടേംസ് ആയാണ് സാറ്റലൈറ്റ് റൈറ്റ് വിറ്റിരിക്കുന്നത്. അതായത് സാറ്റലൈറ്റ് അവകാശത്തുകയായി ഒരു ഫിക്സഡ് തുക ഉണ്ടാവും. അതിനുപുറമേ, ഇത്രദിവസം ഓടിയാല്‍ ഇത്ര, അതിന് ശേഷം ഇത്ര ദിവസം കൂടി പ്രദര്‍ശിപ്പിച്ചാല്‍ ഇത്ര, അങ്ങനെയൊരു വ്യവസ്ഥ ഏഷ്യാനെറ്റുമായി ഉണ്ടാക്കിയിട്ടുണ്ട്. അതായത് പുലിമുരുകന്‍ തിയേറ്ററില്‍ എത്ര ദിവസം കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നുവോ, അതിനനുസരിച്ച് കൂടുതല്‍ തുക സാറ്റലൈറ്റ് റൈറ്റായി ലഭിക്കും.
 
ഇതേ രീതിയിലാണ് പുലിമുരുകന്‍റെ ഓവര്‍സീസ് അവകാശവും വിറ്റിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ സാറ്റലൈറ്റ്, ഓവര്‍സീസ് അവകാശങ്ങള്‍ ഉള്‍പ്പടെ 15 കോടിക്ക് മേല്‍ തുക നിര്‍മ്മാതാവിന് ലഭിച്ചിരുന്നു.
Next Article