ഭാസ്കര്‍ ദി റാസ്കല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. രജനികാന്ത് ഈ സിനിമയില്‍ നായകനാകുമെന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നതെങ്കിലും ഇപ്പോള്‍ കേള്‍ക്കുന്നത് ആ കഥാപാത്രത്തെ അരവിന്ദ് സ്വാമി അവതരിപ്പിക്കും എന്നാണ്. എന്തുകൊണ്ടാണ് രജനികാന്ത് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറിയതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ തോപ്പില്‍ ജോപ്പനും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ സജീവമായതായാണ് സൂചന. ജോപ്പന് ചരിത്ര വിജയമായി മാറിയതോടെ എന്താണ് ഈ സിനിമയുടെ പ്രത്യേകത എന്ന അന്വേഷണം തമിഴകത്തെ പ്രശസ്ത നിര്‍മ്മാതാക്കളില്‍ നിന്നും താരങ്ങളില്‍ നിന്നും ഉണ്ടായതായാണ് വിവരം. ഒരു സിമ്പിള്‍ സിനിമയുടെ മഹത്തായ വിജയം തമിഴ് സിനിമാ പ്രവര്‍ത്തകരെയും അമ്പരപ്പിച്ചിരിക്കുകയാന്.
ഈ ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ രജനികാന്തോ കമല്‍ഹാസനോ ജോപ്പനായി അഭിനയിക്കുന്നതാവും നല്ലതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രണയവും ആക്ഷനും തമാശയുമെല്ലാം ഉള്‍ച്ചേര്‍ന്ന ഒരു മാസ് ഹീറോ സിനിമ എന്ന നിലയില്‍ രജനിയോ കമലോ തോപ്പില്‍ ജോപ്പന് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
അതേസമയം, തോപ്പില്‍ ജോപ്പന് കോടികളുടെ ലാഭമാണ് നിര്‍മ്മാതാവിന് നേടിക്കൊടുത്തിരിക്കുന്നത്. സമീപകാലത്ത് നിര്‍മ്മാതാവിന് ഇത്രയും വലിയ ലാഭം കിട്ടിയ സിനിമകള്‍ അപൂര്‍വ്വമാണ്.