അക്ഷയ് കുമാര്‍ റോബോട്ട് തന്നെ, വില്ലന്‍ ദുഷ്ടമനസുള്ള ശാസ്ത്രജ്ഞന്‍; ‘എന്തിരന്‍2’നെക്കുറിച്ച് ഇനി എന്തെല്ലാം അറിയണം? ഷങ്കര്‍ ഞെട്ടലില്‍!

Webdunia
വ്യാഴം, 28 ഏപ്രില്‍ 2016 (19:30 IST)
ഷങ്കറിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘2.0’ (എന്തിരന്‍ 2) അണിയറയില്‍ ദൃതഗതിയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചുകഴിഞ്ഞു. എന്നാല്‍ എല്ലാ കാര്യങ്ങളും സന്തോഷകരമായി മുന്നേറുന്നതിനിടെ ഷങ്കറിന്‍റെ മനസിനെ ആകെ അസ്വസ്ഥമാക്കിക്കൊണ്ട് ചിത്രത്തിലെ ഒരു പ്രമുഖ നടന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
 
എന്തിരന്‍ 2ന്‍റെ കഥ ഏകദേശം പൂര്‍ണമായും വെളിപ്പെടുത്തിക്കൊണ്ട് ചിത്രത്തിലെ വില്ലനായ സുധാംശു പാണ്ഡെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഷങ്കറിനെ ക്ഷുഭിതനാക്കിയിരിക്കുന്നത്. താന്‍ ചിത്രത്തില്‍ വില്ലനാണെന്നും ദുഷ്ടമനസ്സുള്ള ശാസ്ത്രജ്ഞനാണെന്നുമാണ് സുധാംശു പാണ്ഡേ വെളിപ്പെടുത്തിയത്.
 
താന്‍ സൃഷ്ടിക്കുന്ന റോബോട്ടാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രമെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് ചിത്രത്തില്‍ പ്രത്യേക ഗെറ്റപ്പാണെന്നും എന്തിരന്‍ ആദ്യഭാഗത്തില്‍ ഡാനി ഡെന്‍സോങ്പാ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകനായാണ് താന്‍ അഭിനയിക്കുന്നതെന്നും സുധാംശു പാണ്ഡെ വെളിപ്പെടുത്തി.
 
ഇതോടെ ഷങ്കറിന്‍റെ കണ്‍‌ട്രോള്‍ വിട്ടുപോയെന്നും ഇനി മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് താരത്തിന് നിര്‍ദ്ദേശം നല്‍കിയെന്നുമാണ് കോടമ്പാക്കം റിപ്പോര്‍ട്ട്.
Next Article